സൗദിയില്‍ അവിവാഹിതര്‍ 66 ശതമാനംപേര്‍

റിയാദ്: സൗദിയിലെ മൊത്തം ജനസംഖ്യയിലെ 36.7 ശതമാനവും 15 നും 34 നും ഇടയില്‍ പ്രായമുള്ളവര്‍. അതില്‍ ബഹുഭൂരിഭാഗവും 20 നും 24 നും വയസ്സിനിടയിലുള്ളവര്‍. സൗദിയിലെ മൊത്തം ജനസംഖ്യയുടെ 27.6% വരും ഈ പ്രായത്തിലുള്ളവര്‍. സൗദി യുവതീ യുവാക്കളുടെ ജനസംഖ്യ, വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹികം, ആരോഗ്യം, സാംസ്‌കാരികം, വിനോദം തുടങ്ങിയ സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 2020 വര്‍ഷത്തിലെ റിപ്പോര്‍ട്ട് അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ചു ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്‌സ് അണ് പുറത്തിറക്കിയത്.
20-24 പ്രായത്തിലുള്ള യുവതികള്‍ മൊത്തം ജനസംഖ്യയുടെ 26.2 ശതമാനം. 25-29 പ്രായത്തിലുള്ള യുവതികളും ഇതേശതമാനംതന്നെയാണ്. 2020ലെ സൗദി ജനസംഖ്യയില്‍ കുട്ടികളുടെയും യുവാക്കളുടെയും എണ്ണം മൊത്തം ജനസംഖ്യയുടെ 67 ശതമാനമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ജനസംഖ്യയിലെ 36.7 ശതമാനവും പ്രതിനിധീകരിക്കുന്നത് 15-34 വയസ്സിനുള്ളിലുള്ളവര്‍. ബഹുഭൂരിപക്ഷം യുവാക്കളും 20-24 വയസ്സിനിടയിലുള്ളവരും. ഇവര്‍ മൊത്തം ജനസംഖ്യയുടെ 27.6% വരും.
അതേസമയം 20-24 പ്രായത്തിലുള്ള യുവതികള്‍ മൊത്തം ജനസംഖ്യയുടെ 26.2 ശതമാനം. 25-29 പ്രായത്തിലുള്ള യുവതികളും അത്രതന്നെ ശതമാനം വരും.
2020ലെ സൗദി ജനസംഖ്യയില്‍ കുട്ടികളുടെയും യുവാക്കളുടെയും എണ്ണം മൊത്തം ജനസംഖ്യയുടെ 67 ശതമാനമാണ്.
15-34 വയസ്സിനിടയിലുള്ള യുവതീയുവാക്കളില്‍ 66.23 ശതമാനവും അവിവാഹിതരാണെന്ന് റിപ്പോര്‍ട്ടിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 25-34 വയസ്സിനിടയിലുള്ള അവിവാഹിതരായ സ്ത്രീകളുടെ കണക്കുകള്‍ 43.1 ശതമാനവും വിവാഹിതരായ സ്ത്രീകള്‍ 34.3 ശതമാനവും വിവാഹമോചിതരായ സ്ത്രീകള്‍ 1.27 ശതമാനവും വിധവകളായവര്‍ 0.5 ശതമാനവുമാണ്.






