മദ്യ നിര്‍മ്മാണം: ഇന്ത്യക്കാരനടക്കം നാലു പേര്‍ ദമ്മാമില്‍ പിടിയില്‍

ദമ്മാം: സഊദിയിലെ ദമ്മാമില്‍ മദ്യം നിര്‍മ്മാണവും വില്പന നടത്തിയിരുന്ന ഒരു ഇന്ത്യക്കാരനടക്കം നാല് വിദേശികളെ കിഴക്കന്‍ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. മദ്യം നിര്‍മ്മിക്കുന്നതിനും വില്‍ക്കുകയും ചെയ്ത സ്ഥലത്തുവെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് കിഴക്കന്‍ പ്രവിശ്യ പൊലീസ് വാക്താവ് മേജര്‍ മുഹമ്മദ് ദുറൈഹിം അറിയിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അറസ്റ്റിലായവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. കൂടാതെ മഡഗാസ്‌കര്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള രണ്ട് സ്ത്രീകള്‍, പാകിസ്ഥാന്‍ സ്വദേശിയായ ഒരു സ്ത്രീയും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പെടും. പ്രതികളില്‍ നിന്നും മദ്യം നിറച്ച 220 ലിറ്ററിന്റെ 28 ബാരലുകള്‍, വില്പനക്ക് തയ്യാറാക്കിയ 30 ലിറ്ററിന്റെ 96 ബോട്ടിലുകള്‍ എന്നിവയും പിടികൂടി. ചോദ്യം ചെയ്യുന്നതിന് പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്.






