വറുതിയുടെ നാളിൽ പാവപ്പെട്ട മത്സ്യ തൊഴിലാളികളെ കഷ്ടപ്പെടുത്താതെ മാർക്കറ്റ് ഉടൻ തുറക്കണം: യുഡിഎഫ്

തലശ്ശേരി: കണ്ടയ്ൻമെന്റ് സോണിൽ ഉൾപെട്ടിട്ടില്ലാത്ത തലശ്ശേരി മത്സ്യ മാർക്കറ്റ് അനന്തമായി അടച്ചിടുന്നത് ശരിയെല്ലന്ന് യു ഡി എഫ് തലശ്ശേരി നിയോജക മണ്ഡലം യോഗം അഭിപ്രായപ്പെട്ടു. നിരവധി തൊഴിലാളി കുടുംബങ്ങൾ കോവിഡ് നിയന്ത്രണത്തിന്റ പേരിൽ മാർക്കറ്റ് അടച്ചിട്ടത് കാരണം പ്രയാസം അനുഭവിക്കുക്കയാണ്.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് മാർക്കറ്റ് തുറക്കാൻ തൊഴിലാളികളെ ബന്ധപെട്ടവർ അനുവദിക്കണം. വറുതിയുടെ നാളിൽ പാവപ്പെട്ട മത്സ്യ തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതം അധികൃതർ കാണാതെ പോവരുതെന്നും ഐക്യ ജനാതിപത്യ മുന്നണി തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ എൻ. മഹമൂദും കൺവീനർ അഡ്വ. സിടി സജിത്തും ആവശ്യപ്പെട്ടു.