നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച 28 ബാര്‍ബര്‍ ഷോപ്പുകള്‍ ജിദ്ദയില്‍ പൂട്ടിച്ചതായി മുനിസിപ്പാലിറ്റി

മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവൃത്തിച്ച 28 ബാര്‍ബര്‍ ഷോപ്പുകളാണ് അടപ്പിച്ചതു.  കൊറോണയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മുന്‍കരുതലുകള്‍ സ്വീകരിച്ചു തുറന്നു പ്രവൃത്തിക്കാന്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. പല ബാര്‍ബര്‍ ഷോപ്പുകളും നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയിരുന്നു. 



ജിദ്ദ: ബലിപെരുന്നാള്‍ ദിനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവൃത്തിച്ച 28 ബാര്‍ബര്‍ ഷോപ്പുകള്‍ അടപ്പിച്ചതായി ജിദ്ദാ മുനിസിപ്പാലിറ്റി. കൊറോണയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മുന്‍കരുതലുകള്‍ സ്വീകരിച്ചു തുറന്നു പ്രവൃത്തിക്കാന്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. പല ബാര്‍ബര്‍ ഷോപ്പുകളും നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയിരുന്നു. ഇതുകാരണമാണ് നടപടി സ്വീകരിച്ചത്.

മുനിസിപ്പാലിറ്റി നിരീക്ഷക സംഘം ശക്തമായ പരിശോധനകള്‍ നടത്തുന്നുണ്ട്. രാവിലെയും വൈകുന്നേരവും പരിശോധന നടത്തുന്നുണ്ട്. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മുനിസിപ്പാലിറ്റി അധികൃതരെ അറിയിക്കണമെന്ന് പൊതുജനങ്ങളോടും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.