മരിച്ചവരോടുള്ള ആദരസൂചകമായി ലോഗോയിൽ കറുപ്പ് നിറം നൽകി എയർ ഇന്ത്യ

ന്യൂഡൽഹി: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എയർ ഇന്ത്യ. സോഷ്യൽ മീഡിയയിലെ ലോഗോകൾക്ക് കറുപ്പ് നിറം നൽകിയാണ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നത്. ഇന്നലെ രാത്രി നടന്ന അപകടത്തില്‍ പൈലറ്റുമാരായ ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേയും ക്യാപ്റ്റന്‍ അഖിലേഷ് കുമാറും ഉൾപ്പെടെ 18 പേരായിരുന്നു മരിച്ചത്.

എയർ ഇന്ത്യ ലോഗോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക