സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 1,492 കോവിഡ് രോഗമുക്തര്‍; രോഗബാധിതര്‍ 1,469; മരണം 37

റിയാദ്: 101, മദീന: 61 ഖമീസ് മുഷൈത്ത്: 52, ദമാം: 47, ജിസാന്‍: 47, ഹുഫൂഫ്: 46, അബഹ: 44, ജിദ്ദ: 43 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത പ്രധാന സ്ഥലങ്ങള്‍.
റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോര്‍ട്ട് പ്രകാരം ഇന്ന് 37 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇതിനകം കൊറോണ ബാധിച്ച് മൊത്തം മരിച്ചവരുടെ എണ്ണം 3,130 ആയി. ഇന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധിതര്‍ 1,469 പേരാണ്. അതേസമയം രോഗമുക്തി നേടിയവര്‍ 1492 പേരുമാണ്. ആകെ രോഗബാധിതര്‍ 2,87,262ഉം. മൊത്തം 2,50,440പേര്‍ രോഗമുക്തരുമായിട്ടുണ്ട്. നിലവില്‍ ചികിത്‌സയിലുള്ളത് 33,692 പേരാണ്. ഇവരില്‍ 1828 പേരുടെ നില ഗുരുതരമാണ്.
റിയാദ്: 101, മദീന: 61 ഖമീസ് മുഷൈത്ത്: 52, ദമാം: 47, ജിസാന്‍: 47, ഹുഫൂഫ്: 46, അബഹ: 44, ജിദ്ദ: 43 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത പ്രധാന സ്ഥലങ്ങള്‍.