പ്രൗഢമായി ഐസിഎഫ് ”സല്യൂഡസ്”

ജിദ്ദ: കോവിഡ് ദുരന്തമുഖത്ത് ആത്മാര്‍പ്പണത്തോടെ പ്രവൃത്തിച്ച ഐസിഎഫ് സന്നദ്ധ സേവകരെ അഭിവാദ്യം ചെയ്ത ചടങ്ങ് ”സല്യൂഡസ്” പ്രൗഢമായി. ഭരണരംഗത്തുള്ളവരും പ്രാസ്ഥാനിക നേതാക്കളുമടക്കം ആയിരങ്ങളാണ് സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി ഒരുക്കിയ വെബ്ബിനാറില്‍ സംബന്ധിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകൂടത്തോടും ഔദ്യോഗിക സംവിധാനങ്ങളോടും സഹകരിച്ചും പിന്തുണ നല്‍കിയും പ്രയാസമനുഭവിച്ച പതിനായിരങ്ങള്‍ക്ക് ഐ സി എഫ് കോവിഡ് കാലത്ത് സേവനമെത്തിച്ചിരുന്നു. സഊദി, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നടന്ന വിപുലമായ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹം നല്‍കിയ സ്‌നേഹവായ്പ്പിന്റെ വേദിയായിരുന്നു മാറി ഓണ്‍ലൈന്‍ സമ്മേളനം.

ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്‌മാന്‍ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെടി ജലീല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജീവന്‍ പോലും പണയപ്പെടുത്തി സേവന പ്രവര്‍ത്തന രംഗത്ത് നിന്ന് പ്രവൃത്തിച്ച ഐസിഎഫ്, ലോകമെമ്പാടുമുള്ള പ്രവാസി സംഘടനകള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സേവനത്തിനു ഏതെങ്കിലും തരത്തിലുള്ള ലാഭേഛ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നില്ല അവരുടെ പ്രവര്‍ത്തനം.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആമുഖ ഭാഷണം നടത്തി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബുബക്കര്‍ മുസ്‌ലിയാര്‍ അഭിവാദ്യ പ്രഭാഷണം നടത്തി. സഹജീവികളെ വിഷമത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനേക്കാള്‍ മഹത്തരമായ മറ്റൊരു പ്രവര്‍ത്തനമില്ലെന്നും അതാണ് ജീവിത വിജയത്തിനുള്ള മാര്‍ഗമെന്നും കാന്തപുരം പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

കൊറോണ വ്യാപനം വലിയ രീതിയില്‍ ബാധിതരായവരെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണകൂടങ്ങളും എംബസികളും പകച്ചു നിന്നപ്പോള്‍ ഐസിഎഫ് ദുരന്തമുഖത്തേക്ക് എടുത്തുചാടി നടത്തിയ പ്രവര്‍ത്തനം ഒരിക്കലും കേരളത്തിനും കേരളീയര്‍ക്കും വിസ്മരിക്കാനാവാത്തതാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

യുഎഇ നാഷണല്‍ കൗണ്‍സില്‍ അംഗവും വത്വനി അല്‍ ഇമാറാത്ത് എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ദിറാര്‍ ബല്‍ഹൂല്‍ അല്‍ ഫലാസി, നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍മാരായ ഒവി മുസ്തഫ യുഎഇ, സിവി റപ്പായ് ഖത്തര്‍, അജിത് കുമാര്‍ കുവൈത്ത്, ലോക കേരള സഭ അംഗം വികെ റഊഫ് സൗദി, ഇന്റര്‍നാഷണല്‍ ഗാന്തിയന്‍ തോട്‌സ് ചെയര്‍മാന്‍ എന്‍ഒ ഉമ്മന്‍ ഒമാന്‍, പ്രവാസി കമ്മീഷന്‍ മെമ്പര്‍ സുബൈര്‍ കണ്ണൂര്‍ ബഹ്‌റൈന്‍, ഡോ. മുഹമ്മദ് കാസിം ദുബൈ, ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ഭാരവാഹികളായ സയ്യിദ് ഹബീബ് കോയ തങ്ങള്‍, നിസാര്‍ സഖാഫി ഒമാന്‍, അലവി സഖാഫി തെഞ്ചേരി, മുജീബ് എആര്‍ നഗര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോവിഡ് കാലത്ത്  സംഘടനക്ക് സഹായമായി പ്രവൃത്തിച്ച വിവിധ സഹകാരികള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

കേരള സംസ്ഥാന ഹജജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, കേരള മുസ്‌ലിം ജമാഅത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കേരള മുസ്‌ലിം ജമാഅത് സംസ്ഥാന സെക്രട്ടറിമാരായ എന്‍ അലി അബ്ദുല്ല, യുസി അബ്ദുല്‍ മജീദ്, എസ്‌വൈഎസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, കേരള മുസ്‌ലിം ജമാഅത് പ്രവാസിസെല്‍ കണ്‍വീനര്‍ മുഹമ്മദ് പറവൂര്‍, എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് സികെ റാശിദ് ബുഖാരി, ഐസിഎഫ്ജിസി സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, വൈസ് പ്രസിഡന്റ് കരീം ഹാജി മേന്‍മുണ്ട, ആര്‍എസ്‌സി ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.