സൗദിയില്‍ മരുന്നുകള്‍ വാങ്ങും മുമ്പ് ഫാര്‍മസികളില്‍ ഇഖാമ കാണിക്കണമെന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സില്‍

ഫാര്‍മസികള്‍ നാഷണല്‍ ഐഡി, ഫാമിലി കാര്‍ഡ് എന്നിവ ഫോട്ടോകള്‍ എടുത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൈമാനുന്നതിലെ സുരക്ഷയെ കുറിച്ച് ഒരു സ്വദേശിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
റിയാദ്: സൗദിയില്‍ മരുന്ന് വാങ്ങുന്നവര്‍ ഡോക്ടറുടെ കുറിപ്പിനൊപ്പം ഉപഭോക്താവായ സ്വദേശികള്‍ ദേശീയ ഐഡി കാര്‍ഡ്, വിദേശികള്‍ ഇഖാമ എന്നിവ ഫാര്‍മസിസ്റ്റുകള്‍ പരിശോധനക്കായി ആവശ്യപ്പെട്ടാല്‍ നിര്‍ബന്ധമായും കാണിക്കണമെന്ന് സൗദി ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ അറിയിച്ചു.
ഫാര്‍മസികള്‍ നാഷണല്‍ ഐഡി, ഫാമിലി കാര്‍ഡ് എന്നിവ ഫോട്ടോകള്‍ എടുത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൈമാനുന്നതിലെ സുരക്ഷയെ കുറിച്ച് ഒരു സ്വദേശിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ നിയമപ്രകാരം വ്യക്തികളെ ഉറപ്പുവരുത്തുന്നതിനായി, ചികിത്സാവശ്യാര്‍ത്ഥം ആശുപത്രികളിലോ ഫാര്‍മസികളിലൊ എത്തുന്ന ഗുണഭോക്താക്കളുടെ ഇഖാമ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കാണിക്കണം