മാട്ടൂലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

മാട്ടൂല്‍: കണ്ണൂര്‍ മാട്ടൂല്‍ തങ്ങളെ പള്ളിക്ക് സമീപമുള്ള പുഴയോരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പുഴയില്‍ മത്സ്യബന്ധനത്തിന് എത്തിയ പ്രദേശവാസികളാണ് മൃതദേഹം കണ്ട വിവരം പഴയങ്ങാടി പോലീസിനെ അറിയിച്ചത്. പഴയങ്ങാടി പോലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്സ് നടത്തി. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക