കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അപകടകം: ദുരന്തം ഒഴിവാക്കാനുള്ള സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ല

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം അപകടകരമാണെന്ന് ഒന്‍പതു വര്‍ഷം മുന്‍പ്തന്നെ മുന്നറിയിപ്പ് നല്‍കിയതായി വിരം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ ഉപദേശക സമിതിയിലെ അംഗമായ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ ഇങ്ങനെയൊരു മുന്നറിയിപ്പ് ഒന്‍പതു വര്‍ഷം മുന്‍പ് നല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പ്രത്യേകിച്ചും മഴക്കാലത്ത് ലാന്റിംഗ് അനുവദിക്കരുതെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നത്. മംഗലാപുരം വിമാനത്താവളത്തിലെ ലാന്‍ഡിങ് ദുരന്തത്തിനു ശേഷം താന്‍ നല്‍കിയ നിര്‍ദേശം അവഗണിക്കപ്പെട്ടുവെന്നാണ് മോഹന്‍ രംഗനാഥന്‍ പറയുന്നത്.
താഴേയ്ക്കു ചെരിവുള്ള ഒരു ടേബിള്‍ടോപ്പ് റണ്‍വേയാണിത്. റണ്‍വേയുടെ അവസാനമുള്ള ബഫര്‍ സോണിനും ആവശ്യമായ വലുപ്പമില്ല. സാധാരണഗതിയില്‍ 240 മീറ്റര്‍ ബഫര്‍ സോണ്‍ വേണമെങ്കില്‍ ഇവിടെ 90 മീറ്റര്‍ മാത്രമാണുള്ളത്. കൂടാതെ രണ്ട് വശത്തും 100 മീറ്റര്‍ സ്ഥലം വേണമെന്നത് കരിപ്പൂരില്‍ 75 മീറ്ററായി കുറഞ്ഞു. നീളം കുറഞ്ഞ ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള റണ്‍വേയ്ക്കാണ് അന്ന് ഡിജിസിഎ അനുമതി നല്‍കിയത്.






