കരിപ്പൂര്‍ വിമാനാപകടം: അന്വേഷണത്തിന് വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു. പൈലറ്റടക്കം 14 പേരുടെ മരണം ഇതിനകം സ്ഥിരീകരിച്ചു

കരിപ്പൂര്‍: കരിപ്പൂരിലെ വിമാനപകടം സംബന്ധമായി അന്വേഷണത്തിന് വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു. ഇത്‌സംബന്ൗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ സംസാരിച്ചു.
അതേസമയം ഞെട്ടിക്കുന്ന അപകടമാണ് ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പ്രവാസികളെ ദുബൈയില്‍ നിന്ന് കോഴിക്കോടേക്കു കൊണ്ടുവന്ന വന്ദേഭാരത് മിഷന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 1344 വിമാനമാണ് അപകടത്തില്‍ പെട്ടത്.
എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വിമാനം തകര്‍ന്ന് രണ്ടായി പിളര്‍ന്നു. അപകടത്തില്‍ ഇതിനകം മരണം സ്ഥിരീകരിച്ചത് പൈലറ്റ് അടക്കടം 14 പേരാണ്.






