സൗദിയില്‍ ഇന്ന് കോവിഡ് രോഗമുക്തി നേടിയവര്‍ 1775 പേര്‍

റിയാദ്: ഇന്ന് സൗദിയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധിതരുടെ എണ്ണം 1402. അതേസമയം രോഗമുക്തി നേടിയവര്‍ 1775 പേരാണ്. ഇതിനകം ആകെ രോഗമുക്തി നേടിയവര്‍ 2,47089 പേരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം കോവിഡ് ബാധിച്ച് മരിച്ചത് 3,055 പേരാണ്. ആകെ രോഗബാധിതര്‍ 2,84,226 പേരാണ്. നിലവില്‍ ചികിത്‌സയിലുള്ളത് 34,082 പേരാണ്. ഇവരില്‍ 1915 പേരുടെ നില ഗുരുതരമാണ്.