വട്ടിപ്രം മേഖലയില്‍ എക്‌സൈസിന്റെ പരിശോധന 200 ലിറ്റര്‍ വാഷ് കണ്ടെത്തി

തലശ്ശേരി: പിണറായി എക്‌സൈസ് റേഞ്ച് സംഘം വട്ടിപ്രം ഭാഗത്ത് നടത്തിയ പരിശോധനയില്‍ ചാരായം വാറ്റാനായി പാകപ്പെടുത്തിയ 200 ലിറ്റര്‍ വാഷ് കണ്ടെത്തി കേസ്സെടുത്തു.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബി നസീറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വട്ടിപ്രം താഴെ മഠപ്പുരയുടെ സമീപം പൊതുഇടവഴിയില്‍ കാടുകള്‍ നിറഞ്ഞ ഭാഗത്ത് സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജജിതമാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

പിണറായി എക്‌സൈസ് സംഘം റെയ്ഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന ശക്തമാക്കി. ഒരാഴ്ചക്കുള്ളില്‍ വട്ടിപ്രം ഭാഗത്തുനിന്നും 550 ലിറ്റര്‍ വാഷാണ് പിണറായി എക്‌സൈസ് കണ്ടെടുത്ത് നശിപ്പിച്ചത്.പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ഷാജി യു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിജേഷ് എം, ശരത്ത് പിടി എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.