സികെ ഹംസക്കോയക്ക് റിയാദ് കെഎംസിസി യാത്രയയപ്പ് നല്‍കി

റിയാദ്: പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ സികെ ഹംസക്കോയക്ക് റിയാദ് കെഎംസിസി കമ്മിറ്റി യാത്രയയപ്പ് നല്‍കി. പ്രസിഡണ്ട് സിപി മുസ്തഫ സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം ഹംസക്കോയക്ക് സമ്മാനിച്ചു.

കഴിഞ്ഞ 23 വര്‍ഷമായി ജിദ്ദയിലും റിയാദിലുമായി ജോലി ചെയ്ത ഹംസക്കോയ കൂടുതല്‍ കാലവും റിയാദിലായിരുന്നു ജോലി നോക്കിയിരുന്നത്. ഒരു മെഡിക്കല്‍ കമ്പനിയിലെ അക്കൗണ്ട്‌സ് മാനേജറായിരുന്നു. സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം കെഎംസിസിയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. റിയാദില്‍ കെഎംസിസി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളും സ്‌കൂള്‍ ഫെസ്റ്റ് അടക്കമുള്ള വിവിധ പരിപാടികളിലും ഹംസക്കോയ നേതൃപരമായ പങ്ക് വഹിച്ചു. ഹജജ് വളണ്ടിയര്‍ സേവന രംഗത്തും അദ്ദേഹം സജീവമായിരുന്നു. റിയാദ് കെഎംസിസിയുടെ സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍, കോഴിക്കോട് ജില്ലാ കെഎംസിസി സെക്രട്ടറി, ബേപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി തുടങ്ങി വിവിധ കമ്മിറ്റികളുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യയും മൂന്ന് മക്കളുമടങ്കുന്നതാണ് കുടുംബം.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് കെഎംസിസി ഓഫീസില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങില്‍ സെക്രട്ടറി കബീര്‍ വൈലത്തൂര്‍, ജാബിര്‍ വാഴമ്പുറം, അന്‍ഷാദ് കൈപ്പമംഗലം, ഹുസൈന്‍ കുപ്പം, ഷാഫി വടക്കെക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.