ഗുരുസ്പര്‍ശം പഠനോപകരണ കിറ്റ് വിതരണം ചെയ്തു

ചൊക്ലി: കോവിഡ് 19 അതിജീവനത്തിന്റെ ഭാഗമായി കെപിഎസ്ടിഎ നടത്തുന്ന ഗുരുസ്പര്‍ശം പഠനോപകരണ കിറ്റ് ചൊക്ലി ഉപജില്ലാതല ഉദ്ഘാടനം കെപിഎസ്.ടിഎ സംസ്ഥാന സെക്രട്ടറി കെ രമേശന്‍ നിര്‍വ്വഹിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ടിആര്‍ യതിരാജ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് എന്‍ സുനില്‍ കുമാര്‍ പദ്ധതി വിശദീകരണം നടത്തി. സുധിര്‍ കുമാര്‍ കെ, രാജേഷ് എഎം, ദീപക് ടി, ഗിരീഷ് കുമാര്‍ കെ ശ്രീജേഷ്, മണി പ്രകാശ് എന്നിവര്‍ സംസാരിച്ചു.






