സംസ്ഥാനത്ത് 1195 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 1234 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുകയാണ്. ആശങ്ക ശക്തമാക്കുന്ന തരത്തിലാണ് ഓരോ ദിവസത്തെയും കൊവിഡ് കണക്കുകൾ പുറത്തുവരുന്നത്. ഇന്ന് സംസ്ഥാനത്ത് 1195 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 1234 പേർക്ക് രോഗമുക്തിയുണ്ടായി. 7 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകൾ ഇന്നും ഉയർന്ന നിലയിലാണ്. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിച്ചു. ഹോട്ട് സ്‌പോട്ടുകളുടെയും കണ്ടെയ്‌ൻമെൻ്റ് സോണുകളുടെയും എണ്ണത്തിൽ മാറ്റമുണ്ട്.






