സൗദിയില്‍ ഇന്ന് കോവിഡ് രോഗമുക്തി നേടിയവര്‍ 1626 പേര്‍

റിയാദ്: റിയാദില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 109 കോവിഡ് രോഗികള്‍. മക്ക: 106, ഖമീസ് മുഷൈത്ത്: 90, ജിസാന്‍ 53, ജിദ്ദ: 49 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൂടുതലായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധിതരുടെ എണ്ണം 1,389. അതേസമയം രോഗമുക്തി നേടിയവര്‍ 1626 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേര്‍ മരിച്ചതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം കോവിഡ് ബാധിച്ച് മരിച്ചത് 3,020 പേരാണ്. ആകെ രോഗബാധിതര്‍ 2,82,824 പേരാണ്. ഇതില്‍ 2,45314 പേര്‍ക്ക് രോഗമുക്തരായിട്ടുണ്ട്. നിലവില്‍ ചികിത്‌സയിലുള്ളത് 34,490 പേരാണ്. ഇവരില്‍ 1991 പേരുടെ നില ഗുരുതരമാണ്.






