കച്ചവട സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന വിലകള്‍ വാറ്റുള്‍പ്പെടെ അന്തിമമായിരിക്കണം: സൗദി വാണിജ്യ മന്ത്രാലയം

റിയാദ്: സൗദിയിലെ കച്ചവട കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന സാധനങ്ങളുടെ വിലകള്‍ മൂല്യവര്‍ധിതനികുതി (വാറ്റ്) അടക്കമുള്ള അന്തിമ വിലയായിരിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന ഷെല്‍ഫുകളില്‍ കാണിക്കുന്ന വിലകയേക്കാള്‍ കൂടുതല്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുവാന്‍ കാഷ്യര്‍ക്ക് അധികാരമില്ലെന്നും മന്ത്രാലയം അറയിച്ചു.

റാക്കറ്റില്‍ കാണിച്ച വിലയും ഇന്‍വോയ്‌സില്‍ കാണിച്ച വിലയും ഒന്നായിരിക്കണം. പ്രൈസ് ടാഗ് ഇല്ലാതിരിക്കയും ഷെല്‍ഫില്‍ കാണിച്ച വിലയില്‍ കൂടുതല്‍ ഈടാക്കുകയും ചെയ്താല്‍ സൗദി ഉപഭോഗ റിപ്പോര്‍ട്ടിങ് കേന്ദ്രത്തില്‍ പരാതിപ്പെടാമെന്ന് വാണിജ്യ മന്ത്രായലയം വ്യക്തമാക്കി. 1900 എന്ന നമ്പറിലൂടെയാണ് പരാതിപ്പെടേണ്ടത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞ ജൂലൈ തുടക്കത്തില്‍ സൗദിയിലെ എല്ലാ കച്ചവട വസ്തുക്കള്‍ക്കും, സേവനങ്ങള്‍ക്കും അഞ്ചില്‍ നിന്നും പതിനഞ്ച് ശതമാനമായി മൂല്യവര്‍ദ്ധിത നികുതി ഉയര്‍ത്തിയിരുന്നു.