പോലീസ് ആസ്ഥാനത്ത് ഒരു എസ്.ഐക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കണ്‍ട്രോള്‍ റൂം മാത്രം തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം : പോലീസ് ആസ്ഥാനത്ത് ഒരു എസ്.ഐക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതിനാല്‍ നാളെയും പോലീസ് ആസ്ഥാനം തുറക്കില്ല. അവശ്യ സേവനങ്ങള്‍ക്ക് വേണ്ടിയുള്ള കണ്‍ട്രോള്‍ റൂം മാത്രമായിരിക്കും തുറന്നുപ്രവര്‍ത്തിക്കുക.

റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വെഞ്ഞാറമൂട് സ്വദേശിയായ എസ്.ഐക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പോലീസുകാരന് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു.  ആര്‍.ആര്‍.ആര്‍.എഫ്. ബെറ്റാലിയനിലെ ഉദ്യോഗസ്ഥനടക്കം തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 108 ആയി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക