കൂട്ടിലങ്ങാടി പെരിന്താറ്റിരി സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

ജിദ്ദ: കൂട്ടിലങ്ങാടി പെരിന്താറ്റിരി സ്വദേശി സഫറുള്ള പടിഞ്ഞാറേതില്‍(57)  ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്  മരണപ്പെട്ടു.  ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. പോത്തുകുണ്ടിലെ പരേതരായ തൊടുമണ്ണില്‍ പടിഞ്ഞാറേതില്‍ അലവിക്കുട്ടി മാസ്റ്ററുടെയും കുഞ്ഞീരുമ്മയുടെയും മകനാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ ജിദ്ദ ജാമിഅ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്. 33 വര്‍ഷമായി പ്രവാസിയായ സഫറുള്ള കഴിഞ്ഞ 14 വര്‍ഷമായി സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പില്‍ പ്രൊജക്ട് എഞ്ചിനീയറായിരുന്നു. 8 മാസം മുമ്പാണ് നാട്ടില്‍നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഈ മാസം നാട്ടില്‍ വരാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. പെരിന്താറ്റിരി പ്രവാസി സംഘം വൈസ് പ്രസിഡണ്ടു കൂടിയാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഭാര്യ: മൂളിയത്തൊടി ഹബീബ (കാളാവ്), മക്കള്‍: ഫാസില്‍, ഹിബ. മരുമകന്‍: ഷമീം(പാണക്കാട്), സഹോദരങ്ങള്‍: മൊയ്തു, അസ്മാബി, തിത്തീബി. ജിദ്ദയില്‍ ഖബറടക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.