തലശ്ശേരിയിൽ കോണ്‍ഗ്രസ് നേതാവ് പി. വി രാധാകൃഷ്ണന്റെ കാര്‍ അക്രമികൾ തകർത്തു

തലശ്ശേരി : തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി. വി രാധാകൃഷ്ണന്റെ കാര്‍ ആണ് അക്രമികൾ തകര്‍ത്തത്‌. KL 58 N‍ 3356 വാഗണര്‍ കാറാണ് ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെ പാടെ തകര്‍ത്തത്. ഉക്കണ്ടന്‍പീടികക്ക് സമീപം വീടിനു എതിര്‍ വശത്തെ കടവരാന്തയില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇഷ്ടികയോ മറ്റു വസ്തുക്കൾ ഉപയോഗിച്ചോ ആണ് കാറിന്റെ മുഴുവന്‍ ചില്ലുകളും തകര്‍ക്കപ്പെട്ടത്. ചെത്തുകല്ലുകൊണ്ട് കാറിന്റെ ബോണറ്റും തകർത്തിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കാര്‍ തകര്‍ത്തത് സംബന്ധിച്ച് തലശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഡിസിസി പ്രസിഡണ്ടും ഒപ്പം വി രാധാകൃഷ്ണന്‍ മാസ്റ്റര്‍, വിഎന്‍ ജയരാജ്, എംപി അരവിന്ദാക്ഷന്‍, അഡ്വ. സിടി സജിത്ത്, വിസി പ്രസാദ്, മണ്ഡലം പ്രസിഡണ്ട് ഇ വിജയകൃഷ്ണന്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

നിലവില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലാത്ത ഈ പ്രദേശത്ത് സാമൂഹിക വിരുദ്ധര്‍ നടത്തിയ അക്രമത്തെ നേതാക്കള്‍ അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.