കാസർകോട് ഒരു കുടുംബത്തിലെ നാലു പേരെ യുവാവ് വെട്ടിക്കൊലപ്പെടുത്തി.

കാസര്‍കോട്: കുടുംബത്തില്‍പെട്ട നാലു പേരെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉപ്പള ബായാര്‍ സ്വദേശികളായ കനിയാല സുദമ്പളെയിലെ സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയ ഉദയ് എന്ന ആളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
കൊല നടത്തിയ ഉദയ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. വഴിയെ ചൊല്ലി ഉണ്ടായ വാക്കുതര്‍ക്കം ആണ് കൊലയ്ക്ക് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. കൊല ചെയ്ത ഉദയയുടെ അമ്മാവന്മാരാണ് കൊല്ലപ്പെട്ട സദാശിവയും, വിട്ടളയും, ബാബുവും. അമ്മായിയാണ് ദേവകി. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






