കോഴിക്കോട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാലം പൂർണ്ണമായും അടച്ചിട്ട നടപടി പിൻവലിക്കണമെന്ന് കെ.മുരളീധരൻ. എം.പി

കടവത്തൂർ: കോഴിക്കോട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാലം പൂർണ്ണമായും അടച്ചിട്ട നടപടി പിൻവലിക്കണമെന്ന് കെ.മുരളീധരൻ. എം.പി ആവശ്യപ്പെട്ടു.

മാസങ്ങളോളം അടച്ചിട്ട മോന്താൽ പാലം വീണ്ടും പൂർണ്ണമായും അടച്ചിട്ടു. കാഞ്ഞിരക്കടവ് പാലം, കായലോട്ട് താഴെ പാലം എന്നിവയും അടച്ചിട്ടിരിക്കുകയാണ്. പെരിങ്ങത്തൂർപാലം രാത്രി 8 മണി കഴിഞ്ഞാൽ അടച്ചിടുകയാണ്. അടച്ചിടുന്ന ചില പാലങ്ങളുടെ വശങ്ങളിൽ റോഡിന് കുറുകെ മണ്ണിട്ടാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്.മഴ കനത്തതോടെ പല സ്ഥലത്തും കാൽനട പോലും അസാദ്ധ്യമായി. സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ പെരിങ്ങത്തൂർപാലം രാത്രി പൂർണ്ണമായും അടച്ചിടുമ്പോൾ ആംബുലൻസിന് പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്.ഇത്തരം സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തി അത്യാവശ്യ വാഹനങ്ങൾ കടത്തിവിടാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കെ.മുരളീധരൻ. എം.പി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

പാലങ്ങളിലൂടെ അത്യാവശ്യ വാഹനങ്ങൾ പോലും കടത്തിവിടാത്ത സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യക്ഷ സമരമാർഗം തുടങ്ങുമെന്ന് ഡി. സി. സി ജനറൽ സെക്രട്ടരി കെ.പി.സാജു അറിയിച്ചു.