കൊറോണയേക്കാൾ വേഗത്തിൽ വർഗീയ വൈറസിനെ പടർത്തുന്നു: എം എം ഹസ്സൻ

ജിദ്ദ: ലോകം മുഴുവൻ ചെറിയ രോഗാണു മാറ്റം വരുത്തിയ ഈ കാലത്ത് സാമൂഹിക അകലം പാലിക്കുവാൻ സൃഷ്ടികളോട് പറഞ്ഞപ്പോൾ, സൃഷ്ട്ടാവിനോട് എല്ലാമതസ്ഥരും കൂടുതൽ അടുത്ത സമയമാണ് ലോക്ക് ഡൌൺ കാലമെന്ന് കെപിസിസി മുൻ പ്രസിഡന്റും മുൻ പ്രവാസി കാര്യമന്ത്രിയുമായ എം എം ഹസ്സൻ പറഞ്ഞു. ഒഐസിസി സൗദി വെസ്റ്റേൺ റീജിണൽ കമ്മിറ്റി “ഓർമ്മയിലെ ഹജ്ജ് സേവനങ്ങൾ” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി ഉത്ഘാടനം ചെയ്യുത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാധനാലയങ്ങൾ അടഞ്ഞു കിടന്നപ്പോൾ ഹൃദയത്തിലെ പ്രാർത്ഥനാകവാടങ്ങൾ തുറന്നു കിടക്കുകയാണ്. ലക്ഷോപലക്ഷം തീർത്ഥാടകർ ഒരുമിച്ച് കൂടി പ്രാർത്ഥന നിർവ്വഹിച്ചിരുന്ന ഹജ്ജ് കർമം, ഈ കൊറോണ കാലത്ത് ആയിരം പേരുടെ ഹജ്ജായി മാറി. കഴിഞ്ഞ കാലങ്ങളിൽ ഹജ് വളണ്ടിയർ നടത്തിയ സേവനങ്ങൾ നേരിട്ട് അനുഭവിച്ച വ്യകതി എന്ന നിലക്കു അത് മഹത്തരമാണെന്ന് നിസംശയം പറയാനാകും. ഹജ് മത ചടങ്ങാണെങ്കിലും സേവന പ്രവർത്തനങ്ങൾ മതേതരമായി തന്നെ നിർവ്വഹിക്കുവാൻ ജിദ്ദ ഒഐസിസിക്കു സാധിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിനെക്കാളും വേഗതയിൽ വർഗീയ വൈറസിനെ പടർത്തുവാനാണു സർക്കാരുകൾ ശ്രമിക്കുന്നത്. മുഴുവൻ ശ്രദ്ധയിലും ഈ മഹാമാരിയെ നേരിടുവാൻ ഉപോയോഗിക്കേണ്ട ഘട്ടത്തിൽ പോലും വർഗീയതയ്ക്കും വേണ്ടി വിനിയോഗിക്കുന്ന കേന്ദ്ര സർക്കാറിന്റെ നിലപാട് അപലനീയമാണ്. കേരള സർക്കാർ ഈ രോഗത്തെ വില്പനചരക്കാക്കുന്ന സമീപനമാണ് സ്വികരിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന പേരോട്ടം കേരളം ഏറ്റെടുത്തപ്പോൾ, അദ്ദേഹത്തെ ആർഎസ്എസ് ആക്കി ജനശ്രദ്ധ തിരുച്ചുവിടാൻ കോടിയേരിക്കാവില്ലെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
മനോജ് മാത്യു അടൂരും ശ്രീജിത് കണ്ണൂരും തയ്യാറാക്കിയ സേവന പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടി റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെടിഎ മുനീർ ആധ്യക്ഷ്യം വഹിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം ഐസിസി നേതൃത്ത്വൽ വിവിധ സംഘടനകളെ ഉൾപ്പെടുത്തി ഹജ് സേവന പ്രവർത്തനങ്ങൾക്കു തുടക്കകാരാകുവാൻ സാധിച്ചതിനു ശേഷം കഴിഞ്ഞ നാലു വർഷത്തോളമായി ഒഐസിസി സ്വന്തം നിലയ്ക്ക് നൂറു കണക്കിന് വാളണ്ടിയര്മാരെ രംഗത്ത് ഇറക്കുവാൻ സാധിച്ചത് വലിയ കാര്യമായി കാണുന്നു. ഒഐസിസി ശബരിമല തീർത്ഥാടക സഹായ സേവനവും നടത്തുന്നുണ്ട്, മതേതരമായി തീർത്ഥാടനത്തെയും തീർത്ഥാടകത്തെയും കാണുവാൻ ഒഐസിസി മുൻപന്തിയിലാണെന്നും മുനീർ പറഞ്ഞു.
കഴിഞ്ഞ വർഷം അക്രമികളുടെ കൊലകത്തിക്കു ഇരയായ രക്തസാക്ഷി പുന്ന നൗഷാദിനെ അനുസ്മരിച്ച് യൂനുസ് കാട്ടൂർ സംസാരിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി കെഎം ശരീഫ് കുഞ്ഞു, റിയാദ് റീജണൽ പ്രസിഡണ്ട് സിഎം കുഞ്ഞി കുമ്പള, ദമ്മാം റീജണൽ പ്രസിഡണ്ട് ബിജുകല്ലുമല, അബഹ റീജണൽ പ്രസിഡണ്ട് അഷറഫ് കുറ്റിച്ചാൽ, ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ, സ്ഥാപക നേതാവ് ചെമ്പൻ മൊയിദീൻ കുട്ടി, മക്ക പ്രസിഡണ്ട് ഷാനിയാസ് കുന്നിക്കോട്, ചെമ്പൻ അബ്ബാസ്, ഷുക്കൂർ വക്കം, സാകീർ ഹുസൈൻ എടവണ്ണ, മാമ്മദ് പൊന്നാനി, അലി തേക്കുതോട്, അബ്ദുൽ മജീദ് നഹ, സഹീർ മഞ്ഞാലി, ഹമീദ് പേരുംപറമ്പിൽ, ടി കെ അഷ്‌റഫ്, സമീർ നദവി കുറ്റിച്ചൽ, റഫീഖ് മൂസ, ജലീൽ മുഹമ്മദ് (ആന്ധ്രാപ്രദേശ്), നൗഷീർ കണ്ണൂർ, ഷാജി ചുനക്കര, അഹമ്മദ് ചെമ്പൻ, മുജീബ് മുത്തേടത്ത് തുടങ്ങിയവർ സംസാരിച്ചു.
‘ഓർമ്മയിലെ ഹജ്ജ് സേവനങ്ങൾ’ എന്ന ശീർഷകത്തിൽ ഒ ഐ സി സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി കെപിസിസി മുൻ പ്രസിഡണ്ട് എംഎം ഹസ്സൻ ഉത്ഘാടനം ചെയ്യുന്നു






