പഠന സഹായമായി പ്ലസ് ടൂ വിദ്യാര്‍ഥിനിക്ക് ടി.വി നൽകി പി.എ റഹ്മാൻ ഫൗണ്ടേഷൻ

ചമ്പാട് : ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് പഠന സഹായമായി പിഎ റഹ്മാൻ ഫൗണ്ടേഷൻ പാറക്ക ട്രസ്റ്റ് ടി.വി നൽകിയത്. ചമ്പാട് അരയാക്കൂൽ കുനിയിൽ ഹൗസിൽ ഫാത്തിമ മഹറൂഫിനാണ് പാനൂർ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ കെ.വി റംല ടീച്ചർ ടി.വി നൽകിയത്. നിങ്കിലേരി മുസ്തഫ,  ജാഫർ ചമ്പാട്,  തവരക്കാട്ടിൽ മഹറൂഫ്, പി.കെ ഹനീഫ, സേട്ടു ചെണ്ടയാട് എന്നിവർ തഥവസരത്തില്‍ സാന്നിധ്യം അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക