ഐഎംസിസിയുടെ നേതൃത്വത്തിൽ ഓണ്‍ലൈന്‍ ഈദ് സംഗമം നടത്തി

ദമ്മാം: ഐഎംസിസി ജിസിസി കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണ്‍ലൈന്‍ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. ആറ് ഗൾഫ് രാജ്യങ്ങളിലെ ഐഎംസിസി ഭാരവാഹികൾ ആണ് സംഗമത്തില്‍ പങ്കെടുത്തത്. ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ടും സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാനുമായ പ്രൊഫ. എ.പി അബ്ദുൽ വഹാബ് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു.
‘ഫെയ്ൽ’ എന്നതിനെ ‘ഫസ്റ്റ് അറ്റംറ്റ് ഇൻ ലേർണിങ്’ എന്നും ‘എൻഡ്’ എന്നതിനെ ‘എഫർട്ട് നെവർ ഡൈസ്’ എന്നുമാണ് നാം വായിക്കേണ്ടതെന്ന് ഉണർത്തിയും മനുഷ്യരാശിയുടെ ഇന്നേവരെയുള്ള യാത്രയിൽ മഹാദുരന്തങ്ങളിൽ നിന്ന് മനുഷ്യൻ അതിജീവന പാഠം ഉൾകൊണ്ട ചരിത്രങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടും അദ്ദേഹം സംസാരിച്ചു. പ്രതിസന്ധിയുടെ ഈ കാലവും നമ്മള്‍ അതിജീവിക്കും എന്ന ശുഭാപ്തി വിശ്വാസം ആണ് ലഘു പ്രഭാഷണത്തിലൂടെ അദ്ദേഹം ശ്രോതാക്കള്‍ക്ക് പകര്‍ന്നു നല്‍കിയത്.
ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറിയും കെടിഡിസി ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും കോളമിസ്റ്റുമായ കാസ്സിം വി ഇരിക്കൂർ മുഖ്യ പ്രഭാഷണം നടത്തി. നവസാങ്കേതിക സൗകര്യങ്ങളുടെ സഹായത്തില്‍ ഈ കോവിഡ് പ്രതിസന്ധിയുടെ നാളുകളിലും തളരാതെ വിവിധ ഐഎംസിസി യൂണിറ്റുകള്‍ നടത്തിയ പലതരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളേയും ഐഎംസിസി സംഘടിപ്പിക്കുന്ന പരിപാടികളേയും അദ്ദേഹം പ്രശംസിച്ചു.

ഐഎംസിസി ജിസിസി കമ്മറ്റി ചെയർമാൻ സത്താർ കുന്നിൽ അധ്യക്ഷനായ സൗഹൃദ സംഗമത്തില്‍ പ്രശസ്ത ഗായകരായ നവാസ് കാസർകോട്, ആബിദ് കണ്ണൂർ, ഷെരീഫ് താമരശ്ശേരി, റൈസൽ വടകര അടക്കം വിവിധ ഐഎംസിസി ഘടകങ്ങളിലെ കലാകാരന്മാരും കാലപരിപാടികള്‍ അവതരിപ്പിച്ചു. ജനറൽ കൺവീന ഖാൻ പാറയിൽ സ്വാഗതം പറഞ്ഞു. ജോയിൻ കൺവീനർ മൊയ്‌യീൻകുട്ടി പുളിക്കൽ അനുശോചന പ്രമേയവും ഹനീഫ് അറബി ജീവകാരുണ്യ പ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ടുള്ള അനുമോദന പ്രമേയവും അവതരിപ്പിച്ചു. ഐഎൻഎൽ സംസ്ഥാന നേതാക്കളായ എൻകെ അബ്ദുൽ അസീസ്, എം.എ ലത്തീഫ്, നാസർ കോയ തങ്ങൾ, ജിസിസി ഐഎംസിസി ട്രഷറർ സയ്യിദ് ഷാഹുൽ ഹമീദ് മംഗലാപുരം, ഇവി അസീസ് പൊന്നാനി എന്നിവർ ആശംസകൾ നേർന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സംഗമത്തില്‍ ലോക കേരള സഭാംഗവും സൗദി ഐഎംസിസി പ്രസിഡണ്ടുമായ എ.എം അബ്ദുല്ലക്കുട്ടി, മറ്റു ഗൾഫ് രാജ്യങ്ങളിലെ ഐഎംസിസി ഭാരവാഹികളായ എൻഎം അബ്ദുള്ള (യു.എ.ഇ), ജലീൽ ഹാജി വെളിയങ്കോട് (ബഹറൈൻ), ഹമീദ് മധുർ (കുവൈറ്റ്), ഹാരിസ് വടകര (ഒമാൻ), അക്‌സർ മുഹമ്മദ് (ഖത്തർ), താഹിറലി പൊറപ്പാട്, റിയാസ് തിരുവനന്തപുരം, സൈനുദ്ധീൻ അമാനി, മനാഫ് കുന്നിൽ, നബീൽ അഹമ്മദ്, അബൂബക്കർ പയ്യാനക്കടവൻ, റാഷിദ് കോട്ടപ്പുറം, മുഹമ്മദ് കുഞ്ഞി കൊത്തിക്കാൽ എന്നിവരും സംസാരിച്ചു. സുബൈർ ചെറുമോത്ത്, മുഫീദ് കൂരിയാടൻ, നൗഷീർ ടി.ടി, റഷീദ് തൊമ്മിൽ, നവാഫ് ഓ.സി, ഉമ്മർ കുളിയാങ്കൽ, നിസാർ അഴിയൂർ, കാസിം മലമ്മൽ, ജാബിർ പി.എൻ.എം, ഇസ്സുദ്ധീൻ പി.വി, നൗഷാദ് മാരിയാട്, ഹാരിസ് ഏരിയാപാടി, ഇർഷാദ് കളനാട്, നംഷീർ ബഡേരി, ഷാനവാസ് ബാബു, അബ്ദുൽ മജീദ് വളാഞ്ചേരി, അബ്ദുൽ കരീം പയമ്പ്ര, തുടങ്ങിയവരും സംബന്ധിച്ചു. ശ്രീ ഷരീഫ് കൊളവയൽ ആണ് സൗഹൃദ സംഗമം നിയന്തിച്ചത് . ഐഎംസിസി ജിസിസി കമ്മറ്റി ജോയിൻ കൺവീനർ റഫീഖ് അഴിയൂർ നന്ദി പറഞ്ഞു






