ഇന്ത്യന്‍ സൈനികനെ ജമ്മു കശ്മീരിലെ കുൽഗാമിൽ നിന്നും കാണാനില്ല, തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാകാം എന്ന് സൂചന.

162 ബറ്റാലിയന്റെ ഭാഗമായ റൈഫിൾമാൻ ഷക്കീർ മൻസൂറിനെ ജമ്മു കശ്മീരിലെ കുൽഗാമിൽ നിന്ന് കാണാതായത്.
ന്യൂഡൽഹി: ജമ്മു കശ്മീരിൽ പോസ്റ്റ് ചെയ്ത 162 ബറ്റാലിയന്റെ ഭാഗമായിരുന്നു റൈഫിൾമാൻ ഷാക്കിർ മൻസൂർ എന്ന സൈനികനെ ആണ് ഇന്നലെ മുതൽ കാണാതായതായി കരസേനാ സൈന്യം അറിയിച്ചു. ഇന്നലെ വൈകീട്ട് 5 മുതൽ ഇദ്ദേഹത്തെ കാണാതായിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട കാർ കുൽഗാമിന് സമീപം കണ്ടെത്തി. ഇദ്ദേഹത്തെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായാണ് സംശയിക്കുന്നതെന്നും TerrorismFreeKashmir എന്ന ഹാഷ്‌ടാഗിന് കീഴിൽ ട്വീറ്റ് ചെയ്തുകൊണ്ട് സൈന്യം അറിയിച്ചു. തിരച്ചില്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






