ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി  പ്രസിഡന്റായി ഇ.എം. അബ്ദുല്ലയെയും ജനറൽ സെക്രട്ടറിയായി ആലിക്കോയ (ചാലിയം) യെയും തിരഞ്ഞെടുത്തു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റായിരുന്ന അഷ്‌റഫ് മൊറയൂർ സോഷ്യൽ ഫോറം സൗദി നാഷണൽ കോർഡിനേറ്ററായി ചുമതലയേറ്റതിനാലാണ് സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. അബ്ദുൽ ഗനി  മലപ്പുറം(വൈസ്  പ്രസി.)  ഫൈസൽ  മമ്പാട് (സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികൾ.

കേരളം, തമിഴിനാട്, കർണാടക, നോർത്തേൺ സ്റ്റേറ്റ്സ് എന്നീ സംസ്ഥാന കമ്മിറ്റി ഭാരവാഹികളും തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് മെമ്പർമാരുമടങ്ങുന്നതാണ് ജിദ്ദ സെൻട്രൽ കമ്മിറ്റി.