വിദേശത്തു നിന്നെത്തുന്നവര്‍ക്ക് നിരീക്ഷണത്തില്‍ അയവ്

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്‍ന്റെനില്‍ ഇളവു നല്‍കുന്നതടക്കം ആശ്വാസ നടപടികളുായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഓഗസ്റ്റ് എട്ടു മുതല്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.  കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം 15 ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍ന്റെന്‍ ഒഴിവാക്കുന്നത്. ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍ന്റെനും ഏഴു ദിവസത്തെ ഗൃഹ നിരീക്ഷണവുമാണ് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തിലുള്ളത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഗര്‍ഭിണികള്‍ക്കും ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍ൈറന്‍ ഒഴിവാക്കുന്നത്. 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുമായി വരുന്നവര്‍ക്കും ഇളവ് നല്‍കും. ഇതിനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരത്തെ തന്നെ അപേക്ഷ നല്‍കണം. അതേസമയം മറ്റുള്ളവര്‍ യാത്ര പുറപ്പെടുന്നതിനു 96 മണിക്കൂര്‍ മുമ്പെങ്കിലും നടത്തിയ കൊവിഡ് ആര്‍ടി – പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയാലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍ൈറന്‍ ഒഴിവാക്കി നല്‍കും. അതേസമയം ഇവര്‍ 14 ദിവസം വീട്ടുനിരീക്ഷണം മാത്രം കഴിഞ്ഞാല്‍ മതിയാകും.