പയ്യന്നൂര്‍ മണ്ഡലം കെ.എം.സി.സിയുടെ രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം കണ്ണൂരിലെത്തി

♠ നാസര്‍ ഒ.ക്കെ

ദുബൈ: ദുബൈ പയ്യന്നൂര്‍ മണ്ഡലം കെ.എം.സി.സി ഒരുക്കിയ രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം ഇന്ന് ദുബൈയില്‍ നിന്നും കണ്ണൂരിലെത്തി. ദുബൈ വിമാനത്താവളത്തില്‍നിന്നു പ്രദേശിക സമയം രാവിലെ 9 മണിക്ക് പുറപ്പെട്ട വിമാനം കണ്ണൂരില്‍ ഉച്ചക്ക് രണ്ടരമണിക്കാണ് എത്തിയത്. 175 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.

പയ്യന്നൂര്‍ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് എസ്. ഹാരിസിന്റെയും, ഖാലിദ്, റഫീഖ്, മുഹ്‌യിന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ സേവിക്കാനുണ്ടായിരുന്നു.

ആദ്യവിമാനം മര്‍ഹൂം ഇ.അഹമ്മദിന്റെ നാമധേയത്തിലായിരുന്നുവെങ്കില്‍ രണ്ടാമത്തെ വിമാനം മര്‍ഹും പാണക്കാണ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നാടിലെത്താന്‍ പ്രയാസപ്പെടുന്നവര്‍ക്കുവേണ്ടിയാണ് ചാര്‍ട്ടേഡ് വിമാന സേവനം ഒരുക്കിയത്.