സൗദിയിലെ ഇന്നത്തെ കോവിഡ് രോഗബാധിതര്‍ 1,357

റിയാദ്: സൗദിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് മക്കയില്‍. അതേസമയം മക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത് 153 പേരില്‍. റിയാദ് 94, ജിദ്ദ 72, ഹുഫൂഫ് 64, ബുറൈദ 54, ജിസാന്‍ 52 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൂടുതലായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.
രോഗബാധിതര്‍ 1,357 പേര്‍. രോഗ മുക്തി 2533. 30 മരണം. മൊത്തം മരണം 2,917. ആകെ രോഗബാധിതര്‍ 2,78,835. ഇതില്‍ 2,40,081 പേര്‍ക്ക് രോഗമുക്തരായിട്ടുണ്ട്. നിലവില്‍ ചികിത്‌സയിലുള്ളത് 35,837 പേര്‍. ഇവരില്‍ 2011 പേരുടെ നില ഗുരുതരം






