ചാന്ദ്രദിനം സംസ്ഥാനതല ഓൺലൈൻ ക്വിസ് മത്സരത്തിൽ നിദാ റമീസിന് മികച്ച വിജയം

തലശ്ശേരി: ടെക്ക് മലപ്പുറം ശാസ്ത്രാധ്യാപക കൂട്ടായ്മ സംഘടിപ്പിച്ച സംസ്ഥാനതല ചാന്ദ്രദിന ഓൺലൈൻ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കന്ററി സ്കൂളിലെ നിദാ റമീസിന് മൂന്നാം സ്ഥാനം. ഓൺലൈനായി നടത്തിയ ചാന്ദ്രദിന ക്വിസിൽ ഇരുപതിനായിരത്തോളം കുട്ടികളാണ് പങ്കെടുത്തത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക
ലോക്ഡൌൺ കാലത്ത് നടത്തിയ തബ്ദീൽ ക്വിസ്, മിഫ്താഹ് ക്വിസ് , അലിഫ് ടാലെന്റ് ടെസ്റ്റ്, കഥാരചന, ഓൺലൈൻ ക്രാഫ്റ്റ് മത്സരം എന്നിവയിലും നിദാ റമീസ് ജില്ലാ തലത്തിൽ വിജയിയായിട്ടുണ്ട്. കടവത്തൂർ ദാറുസ്സലാമിൽ പി. റമീസിൻ്റെയും കെ. എം. സുലൈഖയുടെയും മകളാണ്.






