“ഇഫാദയുടെ ത്വവാഫ്” പൂർത്തിയായി വിശുദ്ധ ഹറം പള്ളിയും പരിസരങ്ങളും അണുമുക്തമാക്കി

മക്ക: വിശുദ്ധ ഹജജിന്റെ ഭാഗമായ ‘ഇഫാദയുടെ ത്വവാഫ്” (കഅൃബാ പ്രദിക്ഷണം) കര്‍മ്മം ഹജജ് തീര്‍ത്ഥാടകര്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഹറം പള്ളി, മുറ്റം, കഅ്ബാലയം, കഅ്ബാലയത്തിന്റെ പരിസരഭാഗം, ശൗചാലയങ്ങള്‍ എന്നിവയെല്ലാം കഴുകി വൃത്തിയാക്കിയതിന് ശേഷം അണുമുക്തമാക്കിയതായി ഇരു ഹറം ഭരണ കാര്യ മേധാവി ഡോക്ടര്‍ അബ്ദുറഹ്‌മാന്‍ സുദൈസ് വ്യക്തമാക്കി.
കൊറോണ വൈറസ് പ്രകടമായത് മുതല്‍ക്ക് തന്നെ കഅ്ബാലയവും പരിസരങ്ങളും കഴുകി നിര്‍ജലനീകരണത്തിന് ശേഷം ഗുണനിലവാരമുള്ള സാനിറ്റൈസര്‍ ഉപയോഗിച്ച് അണുമുക്തമാക്കുകയും ശേഷം മുന്തിയ ഇനം അത്തര്‍ ഉപയോഗിച്ച് കഅ്ബാലയത്തിന് പുരട്ടിക്കൊടുക്കുകയും ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദിനം പ്രതി പത്ത് പ്രാവശ്യം ഈ രൂപത്തില്‍ ഹറം പള്ളിയും പരിസരവും കഴുകിത്തുടച്ച് അണുമുക്തമാക്കാറുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കൊറോണ പശ്ചാത്തലത്തില്‍ നടക്കുന്ന ഹജജ് കര്‍മ്മത്തില്‍ സൗദി ആരോഗ്യ മന്ത്രാലയം സ്വീകരിക്കുന്ന ആരോഗ്യ പ്രോട്ടോകോള്‍ അനുസരിച്ചു എല്ലാ വിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വിവിധ സര്‍ക്കാര്‍ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഇതെല്ലം പൂര്‍ത്തീകരിച്ചതെന്നും ഡോ. സുദൈസ് വ്യക്തമാക്കി.






