സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 1573 കോവിഡ് രോഗബാധിതര്‍

റിയാദ്: സൗദിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് റിയാദില്‍. എന്നാല്‍ വെറും 102 പേര്‍ക്കുമാത്രമാണ് റിയാദില്‍ രേംഗം റിപ്പോര്‍ട്ട് ചെയ്തത്. മക്കയില്‍ 89 പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ദമ്മാം: 72, ഹുഫൂഫ്: 61, മദീന: 55, ഖമീസ് മുശൈത്ത് 53, ഹായില്‍ 51 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ 50നു മുകളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

1573 കോവിഡ് രോഗബാധിതര്‍ ഇന്ന് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രോഗ മുക്തി നേടിയവര്‍ 1890 പേരാണ്. മരണ സംഖ്യ 21. കോവിഡ് ബാധിച്ച് ഇതിനകം മൊത്തം മരിച്ചത് 2,887 പേരാണ്. ആകെ രോഗബാധിതര്‍ 2,77,478. ഇതില്‍ 2,37,548 പേര്‍ക്ക് രോഗമുക്തരായിട്ടുണ്ട്. നിലവില്‍ ചികിത്‌സയിലുള്ളത് 37,043 പേരാണ്. ഇവരില്‍ 2016 പേരുടെ നില ഗുരുതരമാണ്.