ഉളുഹിയ്യത്ത് മൃഗത്തിന്റെ മാംസം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചവരെ പിടികൂടി

76 ആടുകളുടെ മാംസവും വാത്തനങ്ങളും പിടികൂടി.

ജിദ്ദ: ഉളുഹിയ്യത്ത് അറുക്കപ്പെട്ട മൃഗത്തിന്റെ മാംസം അനധികൃതമായി മക്കയില്‍ നിന്നും ജിദ്ദയിലേക്ക് കടത്തുവാന്‍ ശ്രമിച്ച 18 വാഹനങ്ങള്‍ അധികൃതര്‍ പിടികൂടി. നാല് ചെക്ക് പോയിന്റുകളില്‍നിന്നാട് ജിദ്ദാ മുനിസിപ്പാലിറ്റി അധികൃതര്‍ പിടികൂടിയത്.

മക്കയില്‍ ഹജജ് തീര്‍ത്ഥാടകര്‍ ഉളുഹിയ്യത്തായി അറുക്കപ്പെട്ട 76 ആടുകളെയാണ് ജിദ്ദയിലേക്കുള്ള വിവിധ വഴികളിലെ ചെക്ക് പോസ്റ്റുകളില്‍ നിന്നും പിടികൂടിയത്. ഇവ ജിദ്ദയിലെ ഇറച്ചി ക്കടകളിലൂടെയും റെസ്‌റ്റോറന്റുകളിലൂടെയും വില്പനക്കായി കൊണ്ടുവന്നവയാണ്.

പുണ്യ ഭൂമിയില്‍ നിന്നും ജിദ്ദയിലേക്ക് ബലി മാംസം കടത്തുന്നത് നിരീക്ഷിക്കുന്നതിനും തടയുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന്. ഗവര്‍ണറേറ്റ്, സുരക്ഷാ ട്രാഫിക് വിഭാഗം എന്നിവരുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റികളുടെ മേല്‍നോട്ടത്തില്‍ പ്രത്യേകം ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക