ജിദ്ദ റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 2 പേര്‍ കൊല്ലപ്പെട്ടു; 4 പേര്‍ക്ക് പരിക്ക്

ജിദ്ദ: ജിദ്ദയില്‍ രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ കൊല്ലപ്പെടുകയും 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജിദ്ദയിലെ ജിസര്‍ അമാക്കിന് കിഴക്ക് കോസ്റ്റ് റോഡിലാണ് രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതെന്ന് ജിദ്ദ റെഡ് ക്രസന്റ് അതോറിറ്റി വക്താവ് അബ്ദുല്ല അബൂ സൈദ് പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

വാഹനാപകടവിവരം ലഭിച്ചയുടന്‍ റെഡ് ക്രസന്റ് വിഭാഗത്തിന്റെ 4 ആംബുലന്‍സ് ടീം അംഗങ്ങള്‍ അപകടം നടന്ന സ്ഥലത്ത് കുതിച്ചെത്തിയെങ്കിലും അപകടത്തില്‍പെട്ട രണ്ട് പേര്‍ മരിച്ചിരുന്നു. പരിക്കുകളോടെ കണ്ടെത്തിയ 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. എന്നാല്‍ അപകടത്തില്‍പെട്ടവര്‍ ഏതു രാജ്യക്കാരാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.