ഇന്ന് പുണ്യനഗരങ്ങളില്‍ പൊടിക്കാറ്റിനും മഴക്കും സാധ്യത

കാറ്റോട് കൂടി അന്തരീക്ഷത്തില്‍ പൊടിപടലങ്ങളുയരുകയും മഴവര്‍ഷിക്കുകയും ചെയ്യാന്‍ സാധ്യത മക്ക, തായിഫ് എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ മുതല്‍ ഹജജ് കര്‍മ്മം നടക്കുന്ന പുണ്യ സ്ഥലങ്ങളില്‍വരെ
മിന: ഇന്ന്(ശനിയാഴ്ച) ഉച്ചതിരിഞ്ഞ് ഹജജ് കര്‍മ്മങ്ങള്‍ നടക്കുന്ന പുണ്യസ്ഥലങ്ങളില്‍ കാറ്റോട് കൂടി അന്തരീക്ഷത്തില്‍ പൊടിപടലങ്ങളുയരുവാനും മഴപെയ്യുവാനും സാധ്യത. കാലാവസ്ഥാ നിരീക്ഷണ വിഭാഗം വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനിയാണ് കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മക്ക, തായിഫ് എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ മുതല്‍ പുണ്യ സ്ഥലങ്ങളില്‍വരെ കാലാവസ്ഥാവ്യതിയാനത്തിന് സാധ്യതയുള്ളതായി അല്‍ അഖ്ബാരിയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അല്‍-ഖഹ്താനി പറഞ്ഞു.
ഹജജ് പുണ്യ കര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഉച്ചതിരിഞ്ഞ് 35 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനിലയെന്നും വൈകുന്നേരത്തെ ഉയര്‍ന്ന ഹ്യൂമിഡിറ്റി അനുഭവപ്പെടുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.






