സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 1686 കോവിഡ് രോഗബാധിതര്‍

റിയാദ്: സൗദിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്. 178 പേരിലാണ് മക്കയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഖമീസ് മുശൈത്ത് 106, റിയാദ് 99, ഹുഫൂഫ്: 84, മദീന: 68, ഹായില്‍ 61, ജിസാന്‍: 58, ബുറൈദ: 56, അല്‍മൊറസ്, ദമ്മാം എന്നിവിടങ്ങളില്‍ 50 വീതവുമാണ് ഇന്ന് സൗദിയില്‍ കൂടുതലായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
1686 കോവിഡ് രോഗബാധിതര്‍ ഇന്ന് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രോഗ മുക്തി നേടിയവര്‍ 4,460 പേരാണ്. മരണ സംഖ്യ 24. കോവിഡ് ബാധിച്ച് മൊത്തം മരിച്ചത് 2,866 പേരാണ്. ആകെ രോഗബാധിതര്‍ 2,75,905. ഇതില്‍ 2,35,658 പേര്‍ക്ക് രോഗമുക്തരായിട്ടുണ്ട്. നിലവില്‍ ചികിത്‌സയിലുള്ളത് 37,381 പേരാണ്. ഇവരില്‍ 2033 പേരുടെ നില ഗുരുതരമാണ്.






