ഹാജിമാര്‍ കല്ലേറ് കര്‍മ്മം നിര്‍വ്വഹിച്ചു

മിന: ഹജജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള ജംറയിലെ ആദ്യദിവസത്തെ കല്ലേറ് കര്‍മ്മം ഹാജിമാര്‍ നടത്തി. ജംറതുല്‍ അഖബ എന്ന പിശാചിന്റെ പ്രതീകത്തിനുനേരെ ഏഴ് കല്ലുകളാണ് ഇന്ന് ഹാജിമാര്‍ എറിഞ്ഞത്. ജംറയില്‍ കല്ലേറ് കര്‍മ്മം നടത്തിയ ശേഷം ഹാജിമാര്‍ തലമുണ്ഡനം, മൃഗബലി, മക്കയില്‍ചെന്ന് ത്വവാഫ് കര്‍മ്മം എന്നിവ ചെയ്തു. ബലി കര്‍മ്മത്തിനുള്ള കൂപ്പണ്‍ നേരത്തെ തന്നെ ഹാജിമാര്‍ കരസ്ഥമാക്കിയിരുന്നു. ഹാജിമാര്‍ ഇഹ്‌റാം വേശം മാറി സാധാരണ വേഷം ധരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

ജംറകളില്‍ എറിയുവാവുള്ള അണുവിമുക്തമാക്കിയ കല്ലുകള്‍ ഹാജിമാര്‍ക്ക് നേരത്തെ വിതരണം ചെയ്തിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഹാജിമാരുടെ എണ്ണം നാമമാത്രമായതിനാല്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ വലിയ തിരക്കൊന്നും ജംറകളില്‍ ഉണ്ടായിരുന്നില്ല. സുരക്ഷിതമായാണ് കല്ലേറ് കര്‍മ്മം നടത്തിയത്. ഏഴുകല്ലുകളാണ് ജംറതുല്‍ അഖ്ബയില്‍ കഴിഞ്ഞ ദിവസം എറിഞ്ഞത്.
ഹാജിമാര്‍ നാളെയും മറ്റന്നാള്‍കൂടി മിനായില്‍ താമസിച്ച് അവശേഷിക്കുന്ന ദിവസങ്ങളിലെ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി മിനയില്‍നിന്നും വിടവാങ്ങുന്നതോടെ ഹജജ് കര്‍മ്മം പൂര്‍ത്തിയാകും.