ദൂര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും- മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: കോവി്ട 19 ഭീതിയില്‍ യാത്രക്കാര്‍ ഇപ്പോള്‍ പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്നത് കുറച്ച സാഹചര്യത്തില്‍ നാളെ മുതല്‍ സംസ്ഥാനത്ത് അന്യസംസ്ഥാനങ്ങള്‍ ഒഴികെയുള്ള ദൂര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പുനരാരംഭിക്കുകയാണ്എന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 206 ദീര്‍ഘദൂര സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. എന്നാല്‍ കോവിഡ് രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂര്‍ പോലെയുള്ള കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല.
ജനങ്ങള്‍ക്ക് യാത്രാസൗകര്യം ഉറപ്പു വരുത്താന്‍ ബസുടമകളും സഹകരിക്കണമെന്നും ഇല്ലെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ വര്‍ദ്ധിക്കുകയും സിറ്റി ബസുകള്‍ ഇല്ലാതെ ആകുകയും കെ.എസ്.ആര്‍.ടി.സി തന്നെ ഇല്ലാതെ ആകുമെന്നും പൊതുഗതാഗതം ഉപയോഗിക്കേണ്ട എന്ന നിലപാടിലേക്ക് ജനങ്ങള്‍ എത്തിച്ചേരുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത് ഒരു വെല്ലുവിളിയാണ്. സ്വകാര്യ ബസ് ഉടമകള്‍ക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതു പോലെയുള്ള പരാമാവധി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സ്വകാര്യ ബസ്സുകള്‍ക്കായി ചെയ്ത് കൊടുത്തിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.






