കോവിഡ് ബാധിതനായി ആശുപത്രിയിലായിരുന്ന മലപ്പുറം ചേലേമ്പ്ര സ്വദേശി മക്കയില്‍ മരിച്ചു.

ജിദ്ദ: മക്കയിലെ മലയാളികള്‍ക്കിടയില്‍ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജജീവമായുണ്ടായിരുന്ന മലപ്പുറം ചേലേമ്പ്ര സ്വദേശി മുണ്ടന്നൂര്‍ വാകേരി ഷബീര്‍(36) മരിച്ചു. മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ കുറച്ചു ദിവസമായി ചികിത്സയിരിക്കെ ഹൃദയാഘാതം ഉണ്ടായി മരിക്കുകയുമായിരുന്നു. കോവിഡ് ബാധിച്ചായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിതാവ് അബ്ദുല്‍ റസാഖ്. മാതാവ്: ഖദീജ. മക്ക സാഹിര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ നഴ്‌സ് ഷമീലയാണ് ഭാര്യ. മുജാഹിദ് പണ്ഡിതനായിരുന്ന പരേതനായ സൈദ് മൗലവി രണ്ടത്താണിയുടെയുടെ മകന്‍ അബ്ദുല്‍ റഷീദിന്റെ മകളാണ് ഷമീല.

സില്‍സില, ഷബീല എന്നിവര്‍ സഹോദരിമാരാണ്. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, ഫോക്കസ്, മക്ക ഒ.ഐ.സി.സി തുടങ്ങിയ സംഘടനകളിലെ സജീവ പ്രവര്‍ത്തകനായിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക