കോവിഡ് ബാധിച്ച് ചികിത്‌സയിലായിരുന്ന മലപ്പുറം പാങ്ങ് സ്വദേശി അല്‍ഖര്‍ജില്‍ മരിച്ചു

അല്‍ഖര്‍ജ്: മലപ്പുറം ജല്ലയിലെ പാങ്ങ് അയ്യത്ത് പറമ്പ് സ്വദേശി കാരാട്ട് പറമ്പന്‍ കുഞ്ഞി മൊയ്ദീന്‍(55) സൗദിയിലെ അല്‍ഖര്‍ജില്‍ മരിച്ചു. കോവിഡ് ബാധിച്ച് അല്‍ഖര്‍ജ് കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.

പിതാവ്: കുഞ്ഞറമു, മാതാവ്: സൈനബ. ഭാര്യ: കദീജ, മക്കള്‍: സെമീന, സാജിദ, ഫാത്തിമ ഷിംന, ഫാത്തിമ സന്‍ഹ, ഫാത്തിമ റിഷ. മരുമക്കള്‍: റാഷിദ്, ഫൈസല്‍.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

അനന്തര നടപടിക്രമങ്ങള്‍ക്ക് അല്‍ഖര്‍ജ് കെഎംസിസി വെല്‍ഫയര്‍ വിംഗ് രംഗത്തുണ്ട്.