VIDEO വിശുദ്ധ കഅ്ബാലയത്തിന് പുതിയ കിസ്‌വ

മക്ക: വിശുദ്ധ കഅ്ബാലയത്തിന്റെ മൂടുപടമായ പഴയ കിസ്‌വക്കുപകരം പുതിയ കിസ്‌വ അണിയിച്ചു.  ഏതാനു ദിവസങ്ങള്‍ക്ക് മുമ്പ് കഅ്ബയെ അണിയിക്കുന്നതിനുള്ള പുതിയ “കിസ്‌വ” സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധിയും മക്ക ഗവര്‍ണറും രാജാവിന്റെ ഉപദേഷ്ടാവുമായ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ ഹറം പള്ളി പരിപാലന കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിന് കൈമാറിയിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

പതിവിനു വിപരീതമായി ഈ വര്‍ഷം ദുല്‍ ഹിജജ 8 നാണു കിസ്‌വ മാറ്റല്‍ ചടങ്ങ് നടന്നത്. എല്ലാ വര്‍ഷവും ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ ഹിജജ 9 – അറഫാ ദിനത്തിലാണു കിസ്‌വ മാറ്റാറുണ്ടായിരുന്നത്.