കവി ലൂയിസ് പീറ്റർ അന്തരിച്ചു

കോതമംഗലം: കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ അസുഖബാധിതനായി ചികിത്സയിലായിരുന്നു കവി ലൂയിസ് പീറ്റർ(59) അന്തരിച്ചു. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശിയാണ്.

ലൂയിസ് പീറ്ററിൻ്റെ കവിതകൾ എന്ന പേരിൽ കവിതാ സമാഹാരം എഴുതിയിട്ടുണ്ട്. ഫെഡറൽ ബാങ്ക് മുൻ ഉദ്യോഗസ്ഥനാണ്. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും ജനകീയ സിനിമ പ്രസ്ഥാനത്തിലും സജീവമായിരുന്നു. നാട്ടിൽ വിശ്രമജീവിതം നയിക്കാൻ ഇരിക്കെ ആണ് മരണം. പ്രമേഹരോഗി ആയിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക