സഹായം ചെയ്തതിന്റെ പേരില്‍ പ്രധാനമന്ത്രി മോഡി തൂക്കുമരം വിധിച്ചാലും താന്‍ ഏറ്റുവാങ്ങും: മന്ത്രി കെ ടി ജലീല്‍

♣ ജോ എലിസബത്ത്
തിരുവനന്തപുരം : സഹായം ചെയ്തതിന്റെ പേരില്‍ പ്രധാനമന്ത്രി മോഡി തൂക്കുമരം വിധിച്ചാലും താന്‍ ഏറ്റുവാങ്ങും . മന്ത്രി കെ ടി ജലീല്‍.
റംസാന്‍റെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് റംസാന്‍ ഭക്ഷണ കിറ്റും മുസ്ലിം പള്ളികളില്‍ വിശുദ്ധ ഖുര്‍ ആന്‍ കോപ്പികളും ചെയ്തതിനെതിരെ ശ്രീ ബെന്നി ബഹനാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിരുന്നു. അറബ് സമൂഹം പരമ്പരാഗതമായി പുലര്‍ത്തിപ്പോരുന്നതാണ് സക്കാത്ത് സമ്പ്രദായം. അതുകൊണ്ട് അത്തരം സഹായങ്ങളുടെ ഭാഗം ആകുന്നതിന്റെ പേരില്‍ മോഡി ഗവണ്‍മെന്‍റ് തനിക്ക് തൂക്കുമരം വിധിച്ചാലും താന്‍ അപ്പീല്‍ പോകില്ലെന്നും അതേറ്റു വാങ്ങാന്‍ ആയിരം വട്ടം തയ്യാറാണെന്നും മന്ത്രി കെ ടി ജലീല്‍ തന്‍റെ ഫെയ്സ്ബൂക്ക് പേജില്‍ കുറിച്ചു.
ഇത്തവണ രാജ്യമാകമാനം കൊവിട് 19 നെ തുടര്‍ന്നുള്ള ലോക്ക്ഡൌണ്‍ ആയതിനാല്‍ സക്കാത്ത് പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് കേരളത്തിലെ മുസ്ലിം പള്ളികളുടെ ചുമതലയുള്ള വഖഫ് കൈകാര്യം ചെയുന്ന മന്ത്രി എന്ന നിലയില്‍ ആണ് തിരുവനന്തപുരത്തെ UAE കോണ്‍സുലേറ്റ് 2020 മെയ് 27 നു റംസാന്‍ കിറ്റും ഖുര്‍ ആന്‍ കോപ്പികളും വിതരണം ചെയ്യാന്‍ സ്ഥലങ്ങളുണ്ടോ എന്നായിരുന്നു എന്നോട് സന്ദേശം അയച്ചു ചോദിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക
കോണ്‍സുലേറ്റ് നേരിട്ടാണ് ഒരുക്കുന്നതിന്‍റെ വില അതിന്‍റെ ഏജന്‍സിക്ക് നല്‍കിയത് . അതിനു ഒരു രൂപ പോലും ഞാന്‍ ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. ഖുര്‍ ആന്‍ കോപ്പികള്‍ കോവിഡ് കാലം കഴിയുമ്പോള്‍ വിതരണം ചെയ്യാന്‍ മതസ്ഥാപനങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നും ഇക്കാര്യങ്ങള്‍ ആര്‍ക്കു വേണമെങ്കിലും വിളിച്ചോ നേരിട്ടോ അന്വേഷിച്ചു ബോധ്യപ്പെടാവുന്നത് ആണെന്നും അദ്ദേഹം ഫെയ്സ്ബൂക്ക് കുറിപ്പില്‍ പറഞ്ഞു.
ജാതി മത വ്യത്യാസമില്ലാതെ തവനൂര്‍ മണ്ഡലത്തിലാണ് UAE കോണ്‍സുലേറ്റിന്റെ ആയിരം കിറ്റുകള്‍ക്ക് പുറമേ ഉദാരമതികളായ തന്‍റെ സുഹൃത്തുക്കളില്‍ നിന്ന് സ്വരൂപിച്ച ഒന്‍പതിനായിരം കിറ്റുകള്‍ അടക്കം പതിനായിരം കിറ്റുകള്‍ വിതരണം ചെയ്തത്.വിശുദ്ധ ഖുര്‍ ആന്‍ സമൂഹത്തില്‍ ഐക്യമുണ്ടാക്കാന്‍ അവതീര്‍ണ്ണീമായ വേദഗ്രന്ഥം ആണെന്നും അല്ലാതെ രാജ്യങ്ങള്‍ തമ്മില്‍ ഉള്ള നയതന്ത്രബന്ധം തകര്‍ക്കാന്‍ അവതരിച്ചിട്ടുല്ലതല്ലെന്നും സവര്‍ണ്ണ ഖുറാന്‍ എന്ന് പറഞ്ഞു പരിഹസിക്കരുത് എന്നും ഖുറാന്‍ ഇന്ത്യയില്‍ നിരോധിക്കപെട്ട ഗ്രന്ഥം അല്ലെന്നും അദ്ദേഹം എഴുത്തില്‍ കൂട്ടി ചേര്‍ത്തു.






