VIDEO കൊറോണ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഹാജിമാര്‍ ഹറമിലെത്തി ഉംറ കര്‍മ്മം ചെയ്തു

മക്ക: ഇന്ന് (ബുധനാഴ്ച) ആരംഭിച്ച വിശുദ്ധ ഹജജു കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിനു മുമ്പ് മിഖാത്തില്‍ചെന്ന് ഹജജിന്റെ വേഷവിധാനമായ ഇഹ്‌റാമില്‍ പ്രവേശിച്ച ഹാജിമാര്‍ മക്കയിലെത്തി ഉംറ കര്‍മ്മം ചെയ്തു. മിനായില്‍ പോകുന്നതിനുമുമ്പ് മക്കയിലെത്തി സഇയ് എന്ന കഅ്ബ പ്രദക്ഷിണവും സഫ – മര്‍വ്വ മലകള്‍ക്കിടയിലുള്ള സഅ്‌യ് കര്‍മ്മവും ഹാജിമാര്‍ നിര്‍വ്വഹിച്ചു.

ഇത്‌സംബന്ധമായി അധികൃതര്‍ പുറത്തുവിട്ട വീഡിയോയില്‍ കൊറോണ വൈറസ് പടരാതിരിക്കാന്‍ ഹാജിമാര്‍ പരമാവധി സാമൂഹിക അകലം പാലിച്ചുകൊണ്ട് സഅ്‌യ് കര്‍മ്മം ചെയ്യുന്നത് കാണാവുന്നതാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക

അല്ലാഹുവിന്റെ അതിഥികളായ ഹാജിമാര്‍ ഇന്ന് രാവിലെയാണ് മക്ക ഹറം ശരീഫിലെത്തി ത്വവാഫും സഇീയും ചെയ്തത്.