റഫാൽ ഇന്ന് അംബാലയില്‍ എത്തുന്നു

♣ ജോ എലിസബത്ത്
ന്യൂഡല്‍ഹി: വ്യോമപ്രതിരോധ ശേഷി ഇരട്ടിയാക്കാന്‍ ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങുന്ന പോര്‍വിമാനങ്ങളുടെ ആദ്യത്തെ അഞ്ചു ബാച്ച് 7000 കിലോമീറ്ററുകള്‍ താണ്ടി അംബാല വ്യോമസേന വിമാനത്താവളത്തില്‍ ഇന്നുച്ചയ്ക്ക് രണ്ടു മണിയോടെ എത്തും. വ്യോമസേനാ മേധാവി ആര്‍.കെ.എസ് ബദൗരിയ നേരിട്ടെത്തി സ്വീകരിക്കും.
വ്യോമതാവളത്തിന്റെ മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ ഡ്രോണുകള്‍ പറത്തുന്നതും ഫോട്ടോയും വീഡിയോയും എടുക്കുന്നതും അടക്കം കടുത്ത നിരോധനാജ്ഞ ആണ് ഇത് പ്രമാണിച്ച് ഹരിയാനയിലെ അംബാല വിമാനത്താവളത്തിന് അടുത്തുള്ള ധുല്‍കോട്ട്, ബല്‍ദേവ് നഗര്‍, ഗര്‍ണാല, പഞ്ചഘോഡ എന്നീ ഗ്രാമങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.മെറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈല്‍, സ്‌കാള്‍പ് മിസൈല്‍, സ്‌കാള്‍പ് മിസൈല്‍,ഡാര്‍ വാണിങ് റിസീവര്‍, ലോബാന്‍ഡ് ജാമര്‍,10 മണിക്കൂര്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡിങ്, ഇന്‍ഫ്രാറെഡ് സെര്‍ച്ച് ആന്‍ഡ് ട്രാക്കിങ് സിസ്റ്റം, ഡിസ്‌പ്ലേയുള്ള ഇസ്രയേല്‍ നിര്‍മിത ഹെല്‍മെറ്റ് എന്നിവയാണ് ഓരോ വിമാനത്തിനൊപ്പവും ബന്ധിപ്പിച്ചിട്ടുള്ളത്.






