സ്നേഹക്കൂട്ടിലെ അന്തേവാസികൾക്ക് ലയൺസ് വക സ്നേഹ സഹായം

തലശ്ശേരി: ടെലിച്ചറി ലയൺസ് ക്ലബിൻ്റെ വകയായി കുട്ടിമാക്കൂൽ സ്നേഹക്കൂട്ടിലെ അഗതികൾക്ക് സാന്ത്വന സഹായമായി വസ്ത്രങ്ങളും പുതപ്പും നൽകി. ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് ചെയർമാൻ രത്‌നവേൽ മുഖ്യാഥിതി ആയി, പ്രസിഡണ്ട് രാഗേഷ് കരുണൻ, സെക്രട്ടറി രാജീവ് തണൽ, രാജീവ്‌ ടി കെ, ശ്രീനിവാസപൈ, രാഹുൽ പ്രഭാകർ, രാഗേഷ് ഡാഡു, പ്രഭാകരൻ പി , ബീന രാജീവ് എന്നിവർ സന്നിഹിതരായിരുന്നു. നിതിൻ ബാലചന്ദ്രൻ ഫൌണ്ടേഷൻ, ഐ ഡെൻററിസ്റ്റ് എന്നിവരുടെ സഹകരണത്തോടെയാണ് സഹായ വിതരണം സാധ്യമാക്കിയത്. ഉച്ഛ ഭക്ഷണവും ക്ലബ്ബിൻ്റെ വകയായി നൽകി.