100 കുടുംബങ്ങള്‍ക്ക് പെരുന്നാല്‍ കിറ്റ്

തലശ്ശേരി: പാലിശ്ശേരി വാര്‍ഡ് മുസ്‌ലിം  ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാല്‍ റിലീഫിന്റെ ഭാഗമായി 100 കുടുംബങ്ങള്‍ക്ക് പെരുന്നാല്‍ കിറ്റ് വിതരണം ചെയ്തു. റിലീഫ് വിതരണത്തിന്റെ ഉല്‍ഘാടനം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ: പിവി സൈനുദ്ദിന്‍ നിര്‍വ്വഹിച്ചു. ടികെ ജമാല്‍ ആധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് സികെപി മമ്മു മുഖ്യ പ്രഭാഷണം നടത്തി. പിപി സിറാജ്, ടി ഷാജി, നിസാര്‍ പാച്ചാക്കര, എകെ ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.