പെരുന്നാള്‍ റിലീഫ് വിതരണം ചെയ്തു

മുസ്‌ലിം ലീഗ് താഴെ ചമ്പാട് ശാഖ കമ്മിറ്റിയും കെഎംസിസിയും ചേര്‍ന്ന് നല്കുന്ന പെരുന്നാള്‍ കിറ്റ് ജില്ലാ മസ്ലിിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ പിവി സൈനുദ്ദീന്‍ ശാഖാ പ്രസിഡന്റ് കെവി റയിസിന് നല്കി ഉദ്ഘാടനം ചെയ്യുന്നു.
പാനൂര്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് താഴെ ചമ്പാട് ശാഖ കമ്മിറ്റിയും കെഎംസിസിയും ചേര്‍ന്ന് മഹല്ലിലെ മുഴുവന്‍ വീടുകളിലും പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. പിവി സൈനുദ്ദീന്‍ ശാഖാ പ്രസിഡന്റ് കെവി. റയീസിന് നല്‍കിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്ത് ജോയിന്‍ ചെയ്യുക
പരിപാടിയില്‍ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പികെ ഹനീഫ അധ്യക്ഷത വഹിച്ചു. റഹീം ചമ്പാട്, നിങ്കിലേരി മുസ്തഫ, പള്ളിക്കണ്ടി യൂസഫ് ഹാജി, ഒകെ അലി, കെകെസജീര്‍, സമീര്‍ വ.പി, ശംസുദ്ദീന്‍ കെവി, കെവി റഷീദ്, വിപി ജലീല്‍, എം മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു






